തൃശൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; അപകടം ക്ലാസിൽ പോകുന്നതിനിടെ
തൃശൂർ: ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തൃശൂർ പെരുമ്പിലാവ് പൂങ്കുന്നം ദേശാഭിമാനി പ്രസിന് സമീപമാണ് അപകടം നടന്നത്. പൂഴിക്കുന്നത്ത് അസ്ലമിന്റെ മകൻ അൻസിൻ(18) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അൻസിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ അൻസിൻ മരിച്ചു.എൻട്രൻസ് ക്ലാസിനായി തൃശൂരിലേയ്ക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അൻസിൻ. കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പുതുതായി പണിത പുന്നയൂർക്കുളത്തെ വീട്ടിലേയ്ക്ക് താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു ഇവർ. അൻസിന് ഒരു സഹോദരനുണ്ട് അമിൻ.