ഫെഫ്ക, അമ്മ തുടങ്ങിയവരെല്ലാം വിധിയിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്; നന്ദി അറിയിച്ച് ഡബ്ല്യൂ സി സി
സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഒരുക്കണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ സി സി. കഴിഞ്ഞദിസവമാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡബ്ല്യൂ സി സി നൽകിയ ഹർജിയെതുടർന്നായിരുന്നു കോടതി ഉത്തരവ്. ഈ കാേടതിവിധിയിലൂടെ ലഭിച്ച ചില പ്രധാന നേട്ടങ്ങൾ എണ്ണിപ്പറയുന്ന സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ കോടതിക്ക് നന്ദിയും അറിയിക്കുന്നുണ്ട്.