പിണറായിയുടെ ഭാര്യാ സഹാേദരിയുടെ വീട്ടിൽ മോഷണശ്രമം, സി സി ടി വി കള്ളന്മാർ കൊണ്ടുപോയി
വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ ഒഞ്ചിയത്തെ വീട്ടില്‍ മോഷണ ശ്രമം. കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് രാത്രിയിലായിരുന്നു മോഷണ ശ്രമം ഉണ്ടായത്. വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് വാരിവലിച്ചിട്ടു. എന്നാൽ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല. സി സി ടി വികൾ തകർത്തു. ഇതിന്റെ റെക്കോര്‍ഡര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മോഷ്ടാക്കൾ കൊണ്ടുപാേയെന്നാണ് കരുതുന്നത്.അതേസമയം, പ്രേമലതയുടെ വീടിന് തൊട്ടടുത്തുള്ള കല്ലേരി രാമദാസന്റെ വീട്ടില്‍ നിന്ന് ഏഴ് പവന് സ്വര്‍ണവും 8000രൂപയും മോഷണം പോയിട്ടുണ്ട്. വീട്ടുകാര്‍ ഉത്സവത്തിനു പോയ സമയത്താണ് മോഷണം നടന്നത്. പൊലീസ് അന്വേഷണമാരംഭിച്ചു.