കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ലലേറ്റു. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിഷ്ണു എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. പൊറ്റമ്മലിലെ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ മൃദുല(22)യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.