ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉഡുപ്പി ക്ഷേത്രം സന്ദർശിച്ചു
മംഗളൂരു : ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള കർണ്ണാടകയിലെ പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴര മണിക്കാണ് ഗവർണർ ക്ഷേത്ര ദർശനത്തിനായി ഉഡുപ്പിയിൽ എത്തിയത്. ഭാര്യ അഡ്വ. റീത്തയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജയിലും മഹാഗണപതി പൂജയിലും ഇരുവരും പങ്കെടുത്തു. കർണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഗവർണർക്ക് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നു. മംഗളുരു ഫാദർ മുള്ളേഴ്സ് കൺവെൻഷൻ സെന്ററിൽ ബാസേലിയോസ് മാർത്തോമാ മാത്യു മൂന്നാമന് നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥിയായും ഗോവ ഗവർണർ പങ്കെടുത്തു.