ഒരു സ്ത്രീയെ ഇങ്ങനെ കാലിൽപ്പിടിച്ച് വലിച്ചിഴയ്ക്കാൻ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ? ശക്തമായി പ്രതികരിച്ച് വി ടി ബൽറാം
കെ റെയിൽ കല്ലിടലിനെതിരെ കടുത്ത പ്രതിഷേധം നടത്തിയതിന് കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്നും നീക്കിയത്. ഈ സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് വി ടി ബൽറാം . സ്ത്രീകളെ പൊലീസ് വലിച്ചിഴയ്ക്കുന്നതിന്റെ ചിത്രവും അദ്ദേേഹം പങ്കുവച്ചിട്ടുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ കാലിൽപ്പിടിച്ച് വലിച്ചിഴയ്ക്കാൻ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ? എന്ന തലക്കെട്ടും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.