അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, വേശ്യയെന്ന് വിളിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തക
മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. പാർട്ടി യോഗത്തിൽ വച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി.കഴിഞ്ഞ ഡിസംബർ ഒന്നാംതീയതി ലീഗിന്റെ കുണ്ടൂർ കമ്മിറ്റി ഓഫീസിൽ വച്ച് ചേർന്ന യോഗത്തിലാണ് യുവതിയെ പരസ്യമായി അപമാനിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് തിരൂരങ്ങാടി പൊലീസിലാണ് യുവതി പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമാണെന്ന് കുഞ്ഞി മരക്കാർ പ്രതികരിച്ചു.