ദുൽഖറും മഞ്ജുവും മിനിസ്കീനിൽ, നവ്യയും അനൂപും ബിഗ്സ്ക്രീനിൽ; മലയാള സിനിമയിൽ റിലീസിന്റെ ഘോഷയാത്ര
മലയാള സിനിമയിൽ പുത്തൻ റിലീസിന്റെ ഘോഷയാത്ര. പ്രമുഖ താരങ്ങളുടെതുൾപ്പടെ ഒട്ടനവധി ചിത്രങ്ങൾ റിലീസിനെത്തുന്നുണ്ട്. മാർച്ച് 18ന് മാത്രം ഒട്ടനവധി റിലീസുകളുണ്ട്. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന സല്യൂട്ട് സോണി ലിവിൽ റിലീസായി. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മഞ്ജു വാര്യരുരും ബിജുമേനോനും ഒന്നിക്കുന്ന ലളിതം സുന്ദരം നാളെ പുറത്തിറങ്ങും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസാകുന്നത്. മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിയ്ക്കുന്നത്.ഒരുപിടി മലയാളം ചിത്രങ്ങളാണ് നാളെ തിയേറ്ററിൽ റിലീസാകുന്നത്. ബിപിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ട്വന്റി വൺ ഗ്രാംസാണ് പ്രധാന ചിത്രം. അനൂപ് മേനോൻ, ലിയോണ, രഞ്ജി പണിക്കർ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു.നവ്യാ നായർ, വിനായകർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരുത്തീ നാളെ പ്രദർശനത്തിനെത്തും. വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്രോസിന്റെ പടപ്പുകൾ, ആനന്ദകല്ല്യാണം, ലാൽ ജോസ് എന്നീ ചിത്രങ്ങളും നാളെ റിലീസാകുന്നുണ്ട്.