സ്ത്രീകളെപ്പോലെ പുരുഷന്മാർ ഒരിക്കലും അങ്ങനെ ചെയ്യാറില്ല; താൻ ഒരു കുലസ്ത്രീ ഒന്നുമല്ല, സാധാരണ സ്ത്രീയാണെന്ന് നവ്യാ നായർ
കുറച്ചുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘ഒരുത്തീ’യിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യാ നായർ. ഒരു കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ സ്ത്രീ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.സ്ത്രീകൾക്ക് കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച് ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ളതുകൊണ്ടാണ് ഭംഗിയായി ഒരു ജോലി ചെയ്യാൻ കഴിയാത്തതെന്ന് നവ്യാ നായർ അഭിപ്രായപ്പെട്ടു. താനൊരു കുലസ്ത്രീ അല്ലെന്നും, സാധാരണ സ്ത്രീയാണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.തന്റെ അമ്മ സൂപ്പർ വുമൻ ആണെന്നും വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കിയിട്ട് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്ന ഒരു ടീച്ചറായിരുന്നു അമ്മയെന്നും നവ്യാ നായർ പറയുന്നു. എന്തിനാണ് ഇങ്ങനെ ഉത്തരവാദിത്തങ്ങൾ എല്ലാം കൂടി ഏറ്റെടുക്കുന്നതെന്നും, ഒരു മനുഷ്യന് കഴിയുന്നത് ചെയ്താൽ പോരെയെന്നും അമ്മയോട് ചോദിക്കാറുണ്ട്. പുരുഷന്മാർ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. അവർ ഒരു ജോലി നന്നായി ചെയ്യുമ്പോൾ, സ്ത്രീകൾ എത്രമാത്രം ജോലികൾ ചെയ്യാൻ കഴിയും എന്നാണു നോക്കുന്നതെന്ന് നടി പറയുന്നു.