ചുണ്ടിൽ പച്ചമുളകെടുത്ത് തേയ്ക്കാൻ നോക്കി, ടീച്ചറില്ലാത്ത സമയം കെട്ടിയിട്ട് മർദിച്ചു; അംഗനവാടി ആയയ്ക്കെതിരെ പരാതി
കണ്ണൂർ: മൂന്ന് വയസുകരനെ അംഗനവാടിയിലെ ആയ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. കണ്ണൂർ കിഴുന്നപാറയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ അംഗനവാടിയിൽ അദ്ധ്യാപികയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇന്നലെ മുഴുവൻ കുഞ്ഞുങ്ങളെ നോക്കിയത് ആയയായിരുന്നു. ആ സമയത്താണ് കുട്ടിയെ ഇവർക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ആയയെ കുട്ടി പോടാ എന്ന് വിളിച്ചതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന പച്ചമുളകെടുത്ത് കുട്ടിയുടെ ചുണ്ടിൽ തേയ്ക്കാനുള്ള ശ്രമവും ഇവർ നടത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യം ആയ നിഷേധിക്കുകയാണ്. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരിക്കുകയാണ്. അംഗനവാടിയിൽ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി ഇപ്പോൾ ചർച്ച നടത്തുകയാണ്.