എല്ലാ സിനിമാലൊക്കേഷനുകളിലും ആഭ്യന്തരപരാതി പരിഹാരസംവിധാനം വേണം: ഡബ്ല്യുസിസിയുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സിനിമാ മേഖലയിൽ ആഭ്യന്തരപരാതി പരിഹാരസംവിധാനം വേണമെന്ന് ഹൈക്കോടതി. വനിതാക്കൂട്ടായ്മയായ ഡബ്ല്യുസിസി നൽകിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. പരാതികൾ പരിശോധിക്കാനും പരിഹരിക്കാനുമുള്ള ഒരു സെൽ എല്ലാ സിനിമാ ലൊക്കേഷനുകളിലും വേണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മലയാളചലച്ചിത്ര മേഖലയെ സംബന്ധിച്ച് സുപ്രധാനമായ ഇടപെടലാണ് ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.