കൗൺസിലിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ
പത്തനംതിട്ട: പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. പത്തനംതിട്ട കൂടലിൽ ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയുടെ അദ്ധ്യാപികയാണ് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്ന് പത്തനംതിട്ട വനിതാ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 17 വയസായ പെൺകുട്ടിയോടാണ് വൈദികൻ അതിക്രമം കാട്ടിയത്.