വഖഫ് നിയമനം; ആശങ്കയറിയിച്ച് മുസ്ലീം സംഘടനകൾ, യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് നിയമനങ്ങള്‍ പിഎസിയ്ക്ക് വിടാനുള്ള തീരുമാനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന വേളയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിയ്ക്കുന്നത്. വഖഫ് നിയമനങ്ങള്‍ പിഎസിയ്ക്ക് വിടാനുള്ള തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് നേരത്തെ സംഘടനകൾ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് ചേർക്കുന്നത്. അടുത്തമാസം 20 ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം നടക്കുക.