മില്ലത്ത് ട്രോഫി എസ്സ ഗ്രൂപ്പ് ചെർപ്പുളശേരി ചമ്പ്യാന്മാർ:
ദുബായ് :ഐ എം സി സി .യൂ എ ഇ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ദുബായ് ഇത്തിസലാത്ത് ഫൈക്ക സ്റ്റേഡിയത്തിൽ വെച്ഛ് നടന്ന മില്ലത്ത് ട്രോഫി ഇലവൻസ് ഫുട്ബോൾ ടോർണ്ണമെന്റിൽ എസ്സ ഗ്രൂപ്പ് ചെർപ്പുളശേരി ചമ്പ്യാന്മാരായി .
ദുബായ് ഇത്തിസലാത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ശക്തമായ മത്സരത്തിൽ ജി എഫ് സി കോസ്റ്റ തിരുവനന്തപുരത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാചയപ്പെടുത്തിയാണ് മില്ലത്ത് ട്രോഫി ചമ്പ്യാന്മാരായത് .
സന്തോഷ് ട്രോഫി , ഐ എസ് എൽ. കളിക്കാർ വിത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ടൂർണമെന്റ് പ്രവാസലോകത്തെ ഫുട്ബോൾ പ്രേമികൾക്ക് എന്നും ഓർക്കാൻ പറ്റുന്നതായി മാറ്റാൻ സംഘാടകർക്കായി .
മില്ലത്ത് ട്രോഫി ടൂർണമെന്റ് കമ്മറ്റി ചെയർമാൻ അനീഷ് നീർവെലിയിടെ അധ്യക്ഷതയിൽ ഐ എം സി പ്രസിഡന്റും ലോക കേരള സഭാംഗവുമായ കുഞ്ഞാവുട്ടി കാദർ ഉൽഘാടനം ചെയ്തു .
ചടങ്ങിൽ മുൻ യൂ എ ഇ ഫുട്ബോൾ താരവും യൂ എ ഇ. ഫുട്ബാൾ അസോസിയേഷൻ വൈസ് ചെയർമാനുമായ സാലം ഹസ്സൻ അൽ മഹരി ,
വത്തനുൽ ഇമറാത്തി പ്രതിനിധി സലിം ഷാ , നോർക്ക റൂട്ട് ഡയറക്ടർ ഓ വി മുസ്തഫ , ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കറ്റ് വൈ എ റഹീം , എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി ഇ പി ജോൺസൺ ,മനാഫ് മാട്ടൂൽ , ജാബിർ , ഖാൻ പാറയിൽ , താഹിറാലി പൊറപ്പാട് , കെ എം കുഞ്ഞി , യൂനസ് പി എം , മുഹമ്മദ് കൊത്തിക്കൽ , , കാസിം ഉടുമ്പുന്തല ,അഡ്വക്കറ്റ് ഷറഫുദ്ദിൻ , അഷ്റഫ് തച്ചാരോത്ത് ഹനീഫ് തുരുത്തി , മുസ്തു ഏറിയാൽ ബഷീർ പി പി , ഷംസീർ , തുടങ്ങിയവർ പങ്കെടുത്തു .
ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായി നൗഫൽ തിരുവമ്പാടിയും ബെസ്റ്റ് ഗോൾ കീപ്പറായി ഷമീർ , ബെസ്റ്റ് ഡിഫാൻഡറായി മഷൂർ ,ടോപ് സ്കോററായി ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു .
പി എം ഫാറൂഖ് സ്വാഗതവും നബീൽ അഹ്മദ് നന്ദിയും പറഞ്ഞു . ചാമ്പ്യൻമാർക്കുള്ള ട്രോഫി സലാം തൃക്കരിപ്പൂർ കൈമാറി .