തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള 19ന്; സ്പോട്ട് രജിസ്ട്രേഷനും അവസരം
തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് 3600 ലധികം ഒഴിവുകള്‍
പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും സുവര്‍ണാവസരമായി തൊഴിലരങ്ങ് മെഗാ തൊഴില്‍ മേള ജില്ലയില്‍ മാര്‍ച്ച് 19ന് കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ നടക്കും. തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാത്തവര്‍ക്ക് തൊഴില്‍മേള നടക്കുന്ന മാര്‍ച്ച് 19ന് നേരിട്ട് കോളേജിലെത്തി സ്പോട്ട് രജിസ്ട്രേഷന് ചെയ്യാം. രാവിലെ 9 മണി മുതല്‍ സ്പോട്ട് രജിസ്ട്രേഷന് ആരംഭിക്കും. 60 ഓളം കമ്പനികളിലായി 3600 ലധികം ഒഴിവുകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് തൊഴിലരങ്ങ് -2022 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.എഞ്ചിനീയറിംഗ്, ഫാര്‍മസി, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍ 8848323517.
Send a message