പെൻഷൻ പരിഷ്ക്കരണ, ഡി.എ. കുടിശികൾ അനുവദിക്കണം
പാലക്കുന്ന് : പെൻഷൻകാർക്ക് ലഭിക്കാനുള്ള പെൻഷൻ പരിഷ്ക്കരണത്തിന്റെയും ഡി.എ.യുടെയും കുടിശിഖകൾ ഉടനെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദുമ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ചട്ടഞ്ചാൽ സബ് ട്രഷറി കെട്ടിട നിർമാണം ഉടൻ പൂർത്തിയാക്കുക, മെഡിസെപ് പദ്ധതി പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ബി.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിക്കോരൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, എ. ശാരദ, കുഞ്ഞിക്കൃഷ്ണൻ, കെ.വി.കരുണാകരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : കെ.വി. കുഞ്ഞിക്കോരൻ (പ്രസി.), എം. ശേഖരൻ നായർ, പി.പി. കൃഷ്ണൻ, ടി.വി. കാർത്ത്യായണി (വൈ. പ്രസി.),ടി. ശ്രീധരൻ (സെക്ര.), വി.വി.കൃഷ്ണൻ, കെ. കുഞ്ഞിരാമൻ,
സി. ലീലാവതി(ജോ. സെക്ര.), കെ.വി. കുഞ്ഞിക്കണ്ണൻ (ഖജാ.).