വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകും, പിന്നെയാണ് ടാറ്റൂ പതിക്കുക; മലപ്പുറത്തെ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത് 20ഗ്രാം കഞ്ചാവ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടാറ്റൂ സ്ഥാപനങ്ങളിലും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20ഗ്രാം കഞ്ചാവ് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. നാല് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒമ്പത് റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും എക്സൈസ് അറിയിച്ചു.