നിവിന്റെ ആരാധകർക്ക് സന്തോഷ വാർത്ത; മഞ്ജുവും നിവിനുമൊന്നിക്കുന്ന ചിത്രത്തിന് പാക്കപ്പ് പറഞ്ഞ് സണ്ണിവെയ്ൻ,
നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പടവെട്ടി’ന്റെ ചിത്രീകരണം പൂർത്തിയായി. സണ്ണി വെയിനാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്.ചിത്രത്തിന്റെ സംവിധായകനായിരുന്ന ലിജു കൃഷ്ണയെ നേരത്തെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.അദിതി ബാലനാണ് പടവെട്ടിലെ നായിക. നിവിനെ കൂടാതെ മഞ്ജു വാര്യർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, വിജയരാഘവൻ ,ഷമ്മി തിലകൻ, സുധീഷ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ഷെഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിംഗ്.