എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് വായിൽ തേച്ചു; മൂന്നു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ അൻസാർ-സുഹൈല ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരിച്ചത്.മുറ്റത്ത് കളിക്കുന്നതിനിടയിലാണ് ഉപയോഗശൂന്യമായ ട്യൂബെടുത്ത് കുട്ടി അബദ്ധത്തിൽ വായിൽ തേച്ചത്. മൂന്നുദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.