മീഡിയവൺ സംപ്രേഷണവിലക്കിന് സ്റ്റേ, നേരത്തെ പ്രവർത്തിച്ച രീതിയിൽ തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ചാനലിന് നേരത്തെ പ്രവർത്തിച്ച രീതിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമം മാനേജ്മെന്റിന് വലിയൊരു ആശ്വാസം നൽകുന്നതാണ് കോടതി വിധി.