ഒമ്പത് ദിവസമായി ഒറ്റ അക്ക മരണങ്ങൾക്ക് പിന്നാലെ ആശ്വാസം ദിനം കടന്നെത്തി കർണാടകയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ 24 മണിക്കൂർ പിന്നിടുമ്പോൾ
ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ കടന്നു പോയി , 2020 ജൂൺ 5 ന് ശേഷം ആദ്യമായാണ് കർണാടകയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞെങ്കിലും മരണസംഖ്യ കുറയാൻ കുറച്ച് സമയമെടുത്തതായി വകുപ്പ് അറിയിച്ചു.
2021 മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യത്തിൽ, കർണാടകത്തിൽ ദിവസവും മൂന്നക്ക മരണങ്ങൾ രേഖപ്പെടുത്തി. 2022 ജനുവരിയോടെ, ഒമിക്റോൺ വേരിയന്റ് നാശം വിതയ്ക്കുമെന്ന് പ്രവചിച്ചിരിക്കെ, സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ഉർജിതമായി നടന്നു.
കഴിഞ്ഞ ഒമ്പത് ദിവസമായി ഒറ്റ അക്ക കോവിഡ് മരണങ്ങൾ മാത്രം രേഖപ്പെടുത്തിയപ്പോൾ മരണമില്ലത്ത ദിവസം കടന്നു പോയത് വലിയ ആശ്വാസം പകർന്നിരിക്കുകയാണ് .
2020 ന്റെ തുടക്കത്തിൽ പാൻഡെമിക് ആരംഭിച്ചതിന് ശേഷം ഇതുവരെ കർണാടകയിൽ ആകെ 40,018 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങൾ ഒന്നും മറച്ചു വെച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി
രാജ്യത്ത് കൊവിഡ് മരണങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്രയ്ക്കും കേരളത്തിനും തൊട്ടുപിന്നിലാണ് കർണാടക. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് (16,942).
2,557 മരണങ്ങളുമായി മൈസൂരു രണ്ടാം സ്ഥാനത്തും, കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ല (1,838)യുമാണ് തൊട്ടുപിന്നിൽ, യാദ്ഗിറിലാണ് ഏറ്റവും കുറവ് മരണങ്ങൾ (212 ) രജിസ്റ്റർ ചെയ്തിട്ടുള്ളത് .