സിൽവർലൈൻ നടപ്പിലാക്കണമെന്നത് പൊതുവികാരമെന്ന് മുഖ്യമന്ത്രി, കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷം പാപ്പരായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുനിഷ്ഠമായി ഒന്നും പറയാനില്ല. എത്രയും വേഗം സിൽവർലൈൻ നടപ്പിലാക്കണമെന്നത് പൊതുവികാരമാണെന്നും നിയമസഭയിൽ അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതി സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതി പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെയാണെന്ന വാദത്തെയും അദ്ദേഹം തള്ലി.’സംസ്ഥാനത്ത് പൊലീസ് അതിക്രമം ഇല്ല. പദ്ധതി പ്രായോഗികമല്ലെന്ന് പ്രതിപക്ഷത്തിന് എപ്പോഴാണ് ബാേദ്ധ്യപ്പെട്ടത്. ഭാവി തലമുറയ്ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാൽ പദ്ധതി നടപ്പാക്കിയേ തീരൂ. പ്രതിപക്ഷം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുകയാണ്. പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പരിപോഷിപ്പിക്കും. വായ്പ്പെടുക്കുന്നതിൽ ഒരു അസ്വാഭാവികതയുമില്ല. തിരിച്ചടവിന് നാൽപ്പതുവർഷത്തെ സാവകാശവും ലഭിക്കും. പശ്ചിമഘട്ടത്തെ തകർക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.കോൾ നിയങ്ങളിലെ കൃഷി തടസപ്പെടില്ല. മാടായിപ്പാറയിൽ തുരങ്കം വഴിയാണ് പാത കടന്നുപോകുന്നത്. പദ്ധതിക്കായി നിർമ്മിക്കുന്ന തുരങ്കത്തിൽ നിന്ന് നിർമാണ പ്രവർത്തനത്തിനായി കല്ലുകിട്ടും. ചെലവ് രണ്ടുലക്ഷം കോടിയാകുമെന്നത് എതിർക്കാൻവേണ്ടി പറയുന്നതാണ്. ഒരു ഹെക്ടറിന് ഒമ്പതുകോടിയാണ് നഷ്ടപരിഹാരം. സിൽവർലൈൻ റെയിൽവേയുമായി ചേർന്നുള്ള സംരഭമാണ്. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ല. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊരിടത്തും രണ്ടാൾ പൊക്കത്തിൽ മതിലുകൾ ഉയരുകയുമില്ല. അതെല്ലാം മറച്ചുവച്ചുകൊണ്ടാണ് കല്ലിളക്കാൻ നടക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.നേരത്തേ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ചു. സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു.’വരേണ്യ വര്‍ഗത്തിനു വേണ്ടിയാണ് പദ്ധതി. കെഎസ്ആര്‍ടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സില്‍വര്‍ലൈന്‍ നടപ്പാക്കുന്നു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണ്.പദ്ധതി ലാഭകരമെന്ന് വരുത്തിത്തീര്‍ക്കാന്‍ കണക്കുകളില്‍ കൃത്രിമം നടത്തുന്നു. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാന്‍ അനുവദിക്കില്ല’- പ്രതിപക്ഷ നേതാവ് പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രധാന പ്രശ്നങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു സഭാ ബഹിഷ്കരണം. സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അപ്രതീക്ഷതമായാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.രണ്ടുമണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്.