250 കിലോയോളം ഭാരമുള്ള അപൂർവ ഇനം സോഫിഷ് വലയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ കാത്തിരിക്കുന്നത് എന്ത് ?
ഉഡുപ്പി : വംശനാശഭീഷണി നേരിടുന്ന അപൂർവ ഇനം ആശാരി സ്രാവ് അല്ലെങ്കിൽ മരപ്പണിക്കാരൻ സ്രാവുകൾ എന്നും അറിയപ്പെടുന്ന സോഫിഷ് (Sawfish ) വലയിൽ കുടുങ്ങി. വ്യാഴാഴ്ച ദക്ഷിണ കർണാടകയിലെ മാൽപെ തുറമുഖത്തണ് വലയിൽ അകപ്പെട്ട സ്രാവ് എത്തിച്ചത് .
കൂറ്റൻ ആശാരി സ്രാവിന് 250 കിലോയോളം ഭാരമുണ്ടായിരുന്നു. മാൽപെ തുറമുഖത്ത് നിന്ന് ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ പോയ ലെയ്ലാൻഡ് ബോട്ടിന്റെ സീ ക്യാപ്റ്റൻ എന്ന ബോട്ടിലെ മൽസ്യ തൊഴിലാളികൾക്കാണ് മത്സ്യംലഭിച്ചത് . എന്നാൽ വലയിൽ മത്സ്യം അബദ്ധത്തിൽ കുടുങ്ങിയാതാണ് എന്നാണ് തൊഴിലാളികൾ പറയുന്നത് .
വിദഗ്ധരുടെ അഭിപ്രായത്തിൽ ആശാരി സ്രാവുകൾ വംശനാശഭീഷണി നേരിടുന്ന ഇനമാണ്, അതിന്റെ ജനസംഖ്യ കുറഞ്ഞുവരികയാണ്.ലോകമെമ്പാടും ഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തീരദേശ സമുദ്രത്തിലും ഉപ്പുരസമുള്ള അഴിമുഖ ജലത്തിലും ശുദ്ധജല നദികളിലും തടാകങ്ങളിലും ഇവ കാണപ്പെടുന്നുണ്ടെങ്കിലും ഓസ്ട്രേലിയയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡയിലുമാണ് ഇപ്പോൾ കൂടുതൽ ഉള്ളത് .
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ I പ്രകാരം ഇന്ത്യയിലെ ഒരു സംരക്ഷിത ഇനമാണ് ഇവ. അത് കൊണ്ട് തന്നെ ആകസ്മികമായി പിടിക്കപ്പെടുന്ന സോഫിഷിനെ ഉടൻ വിട്ടയയ്ക്കേണ്ടതും ഇത് ലംഘിച്ചാൽ കനത്ത പിഴ ശിക്ഷയായി ലഭിക്കുകയും ചെയ്യും. സോഫിഷിനെ തുറമുഖത്ത് എത്തിച്ച മൽസ്യ തൊഴുലാളികൾ എന്ത് ചെയ്യണം എന്നറിയാത്ത വട്ടം ചുറ്റുകയാണ് . ഇവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല .