രുചിയും നിറവും ഉണ്ടാകാം ;എന്നാൽ കുടിച്ചത് ചായ ആയിരിക്കണമെന്നില്ല ;പേർഷ്യൻ നീല,ബിസ്മാർക്ക് ബ്രൗൺ ഇൻഡിഗോ നിറങ്ങൾ ചേർത്ത തേയില ഹോട്ടലുകളിലേക്ക് ഒഴുകുന്നു.
കാസർകോട് : കർണാടകയിലും കേരളത്തിലെ പല ജില്ലകളിലും വിലകുറഞ്ഞ തേയില വിതരണം ചെയ്യുന്ന സംഘം സജീവമായാതായി സൂചന . പല ഹോട്ടലുകളും കാന്റീന് ഉടമകളും ഈ ചായപ്പൊടിയാണ് ഉപോയോഗിക്കുന്നത് . കുറഞ്ഞ വിലയിലും ആകർഷകമായ നിറത്തിലും ലഭിക്കുന്ന ഈ നിലവാരമില്ലാത്ത ചായപ്പൊടി കച്ചവടം, യഥാർത്ഥ ചായപ്പൊടി വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത് .
“നേരത്തെ 60 കിലോ ചായപ്പൊടി ഹോട്ടലിലേക്ക് മാത്രമായി വിറ്റുപോയിരുന്നു . എന്നാൽ ഇപ്പോൾ ഇത് വെറും 13 കിലോയിൽ താഴെ യാണ് വില്കപ്പെടുന്നതെന്ന് കാസർകോട് നഗരതത്തിലെ മൊത്ത തേയില വ്യാപാരി പറയുന്നു . ഇത് തന്നയാണ് എല്ലാ ഇടങ്ങളിലും എന്നാണ് ഇവർ വ്യക്ത മാകുന്നത് .”
തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നും ചായപ്പൊടി ബെംഗളൂരുവിൽ എത്തിച്ചു മായം ചേർത്ത ചായപ്പൊടി വിവിധ ബ്രാൻഡുകളുടെ രൂപത്തിലാണ് ഇവിടെ എത്തുന്നത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പി ജില്ലയിലെയും ബണ്ട്വാൾ, വിട്ടൽ, കേരളത്തിലെ മലബാർ മേഖലയിൽ ഇത് വിതരണം ചെയ്യപ്പെടുന്നു. ആകർഷകമായ പേരുകളിൽ ഈ പൊടി ലഭ്യമാണ് . മുൻകാലങ്ങളിൽ ഈ ചായപ്പൊടി ചെറിയ അളവിൽ വിറ്റഴിച്ചിരുന്നെങ്കിലും കഴിഞ്ഞ ആറുമാസമായി ഇതൊരു വലിയ ബിസിനസ്സായി വളർന്നതായാണ് ൪൫ർ മനസിലാക്കാൻ സാധിക്കുന്നത് .
കമ്പനിയുടെ ലേബലുള്ള വാനുകളിൽ ഈ ചായപ്പൊടി വിൽക്കില്ല. പകരം മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളുടെ ലൈൻ വിൽപ്പനയ്ക്കൊപ്പം ഇത് ഹോട്ടലുകളിൽ എത്തുന്നു. ആളുകൾക്ക് വ്യത്യാസം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നതിനാൽ റീടൈൽ കടകളിൽ ഇത് വിൽക്കാറില്ല . വില കുറഞ്ഞ ചായ പൊടി വാങ്ങി വൻ ലാഭം കൊയ്യാമെന്ന പ്രതീക്ഷയിൽ വലയുന്ന ഹോട്ടലുകളും കാന്റീനുകളിലും മാത്രമാണ് ഈ തേയില പൊടി എത്തുന്നത് . ചായയിൽ നിറങ്ങൾ ചേർക്കരുതെന്നും അത് തണുത്ത വെള്ളത്തിൽ ഇടുമ്പോൾ നിറം എളുപ്പത്തിൽ വെള്ളത്തിലേക്ക് മാറരുതെന്നും ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നു. ചായപ്പൊടി ചേർത്ത വെള്ളം ചൂടാക്കുമ്പോൾ ഇളം നിറം മാത്രമാണ് പുറത്തു വരേണ്ടത് . പേർഷ്യൻ നീല, ബിസ്മാർക്ക് ബ്രൗൺ അല്ലെങ്കിൽ ഇൻഡിഗോ നിറങ്ങൾ ചേർത്ത ചായപൊടിയിൽ ആണ് അതികം നിറം ലഭിക്കുന്നത് . ഈ ചായ കഴിക്കുന്നവർക്ക് രുചിയിലുംസ്വാധിലും വലിയ വ്യത്യാസം കണ്ടെ ത്താൻ സാധിക്കില്ല .എന്നാൽ ആരോഗ്യത്തെ ഇത് വലിയ രീതിയിൽ ബാധിക്കും .
സാധാരണ തേയില കിലോയ്ക്ക് 170 മുതൽ 180 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ മായം കലർത്തുന്നവയ്ക്ക് കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ നൽകിയാൽ മതി .