ഇരുചക്ര വാഹനങ്ങളുടെ നികുതി കൂട്ടി; പഴയ വാഹനങ്ങൾക്ക് ഹരിത നികുതി 50 ശതമാനം വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. വിവിധ നികുത നിർദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബഡ്ജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വാഹന നികുതി കുടിശിക അടച്ചു തീർക്കൽ തുടരും.
കാരവൻ വാഹനങ്ങൾക്ക് നികുതി കുറച്ചു.
2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർദ്ധിപ്പിക്കും.
15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർദ്ധിപ്പിക്കും.
അബദ്ധത്തിൽ കൂടുതൽ തുക പ്രളയ സെസ് ആയി അടച്ചവർക്ക് റീഫണ്ട് നൽകുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തും.
രജിസ്ട്രേഷൻ വകുപ്പിൽ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവർഷത്തിലേക്ക് നീട്ടും.
ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിക്കും.