കുട്ടനാടിന്റെ വികസനത്തിന് 140 കോടി നീക്കിവച്ചു; നെല്ല് ഉൽപാദനം വർദ്ധിപ്പിക്കാൻ ബഡ്ജറ്റിൽ നീക്കിവച്ചത് 54 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കുട്ടനാടിന്റെ വികസനത്തിന് 140 കോടി രൂപ മാറ്റിവച്ചു. വെളളപ്പൊക്ക ദുരിതം പരിഹരിക്കാൻ 140 കോടി നീക്കിവച്ചു. വിളനാശം തടയുന്നതിന് 51 കോടി രൂപയും ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. നെല്ല് ഉൽപാദനം വർദ്ധിപ്പിക്കാൻ 54 കോടി മാറ്റിവച്ചതായി ധനമന്ത്രി അറിയിച്ചു. കയർ വികസനത്തിന് കയർ മേഖലയ്ക്ക് 117 കോടി രൂപ വകയിരുത്തി. ഇതിനുപുറമേ ഇടുക്കി, വയനാട് വെളളപ്പൊക്ക ദുരിതം തടയാൻ 140 കോടി നീക്കിവച്ചു.