രാത്രിയിലും മൃഗഡോക്ടർമാരുടെ സേവനം ഉറപ്പാക്കും; മനുഷ്യവന്യ ജീവി സംഘർഷം തടയുന്നതിന് 25 കോടി
തിരുവനന്തപുരം: രാത്രിയിലും മൃഗഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മൃഗസംരക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തന്നതിന്റെ ഭാഗമായി ത്രിതല ആരോഗ്യ പരിരക്ഷാ സംവിധാനം വിഭാവനം ചെയ്യുമെന്നും ബഡ്ജറ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ലാ മൃഗ ചികിത്സാകേന്ദ്രങ്ങളിൽ കുടപ്പനക്കുടന്ന് മൾട്ടി സ്പെഷ്യലാിറ്റി വെറ്റിനറി ആശുപത്രിയായും ജില്ലാആശുപത്രികൾ റഫറൽ യൂണിറ്റുകളുമായും പ്രവർത്തിക്കും. ഇതിനായി 34 കോടി നീക്കി വച്ചു.
മത്സ്യബന്ധന മേഖലയ്ക്ക് വിഹിതം കൂട്ടി. തീരസംരക്ഷണത്തിന് 100 കോടി.
പൗൾട്രി വികസന കോർപ്പറേഷന് ഏഴരക്കോടി
മലപ്പുറം മൂർഖനാട് പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിന്റെ നിർമ്മാണം ഈ വർഷം തീരും
മത്സ്യബന്ധന മേഖലയ്ക്ക് 240.6 കോടി രൂപ അനുവദിച്ചു.
കടൽസുരക്ഷാ പദ്ധതിക്കായി 5.50 കോടി രൂപ
പുനർഗേഹം പദ്ധതിക്കായി 16 കോടി വകയിരുത്തി̣ട്ടുണ്ട്. ഇതുകൂടാതെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയു അനുവദിച്ചു.
മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെയാണിത്.
വനാതിർത്തിയിലെ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സാമ്പത്തികസഹായം
വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി.