5ജി സാങ്കേതിക വിദ്യയിൽ കേരളത്തെ മുന്നിലെത്തിക്കും; കണ്ണൂരിൽ പുതിയ ഐടി പാർക്ക്
തിരുവനന്തപുരം: ഐടി വിപ്ലവത്തിൽ കേരളത്തെ മുൻനിരയിലെത്തിക്കുമെന്നും കണ്ണൂരിൽ പുതിയ ഐടിപാർക്ക് നിർമ്മിക്കുമെന്നും കെ എൻ ബാലഗോപാൽ. ഇതിന് പുറമേ സംസ്ഥാനത്ത് നാല് ഐടി ഇടനാഴികൾ നിർമ്മിക്കുമെന്നും ബഡ്ജറ്റ് അവതരിപ്പിക്കവെ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു. ദേശീയ പാതയ്ക്ക് സമാന്തരമായി ഐടി ഇടനാഴികൾ നിർമ്മിക്കും.
ഇടനാഴിവരുന്ന പ്രദേശങ്ങളിൽ സ്ഥലം പൊന്നുംവിലയ്ക്ക് വാങ്ങി സാറ്റ്ലൈറ്റ് ഐടി പാർക്കുകൾ നിർമ്മിക്കും
20 ചെറിയ ഐടി പാർക്കുകൾ വരും. ഐടി പാർക്കുകൾക്കായി 25 ഏക്കർ വരെ ഏറ്റെടുക്കും .
നാല് സയൻസ് പാർക്കുകൾക്കായി 1000 കോടി അനുവദിക്കും
കണ്ണൂർ വിമാനത്താവളം വികസിച്ചതോടെ ഐടി വ്യവസായത്തിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ടാകും. ജില്ലയിൽ പുതിയ ഐടി പാർക്ക് നിർമ്മിക്കും. കൊല്ലത്ത് ടെക്നോപാർക്ക് വരും.
അടുത്ത 5 വർഷം കൊണ്ട് ഐടി ഉൽപ്പനന്നങ്ങളുടെ കയറ്റുമതി കൂട്ടും. പദ്ധതിയിൽ പറയുന്ന തുകയ്ക്ക് പുറമേ 100 കോടി രൂപ കിഫ്ബിയിൽ നിന്നും അധികം നൽകും.
ടെക്നോപാർക്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ വികസിപ്പിക്കും. പാർക്കിനായി ലാന്റ് അക്യുസിഷൻ റൂളിൽ നിന്നും ആയിരം കോടി വകയിരുത്തി.
വർക്ക് ഫ്രെം ഹോം പോലെ വർക്ക നിയർ ഹോം പ്രാധാന്യം വർദ്ധിക്കുന്നു. അഭ്യസ്ത വിദ്യർക്കും സ്ത്രീകൾക്കും ഉപയോഗപ്രദമാകും.
ഐടി സ്ഥാപനങ്ങൾക്ക് സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ് നൽകും.