യാഗാശ്വമായി യോഗി, യു പിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴിവെട്ടി വീണ്ടും ബി ജെ പി, മോദിക്കുശേഷം ആരെന്ന ചോദ്യത്തിനും ഉത്തരമായി
ലക്നൗ: ഡൽഹിയിലേക്കുള്ള വഴി ലക്നൗവിലൂടെയാണെന്ന് ബി ജെ പിയുടെ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയി ഒരിക്കൽ പാർട്ടി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് കാലം കാണിച്ചുതന്നു. വാജ്പേജിയുടെ കാലത്ത് മായാവതിയും സമാജ് വാദി പാർട്ടിയും ലക്ഷ്യം സാധിക്കാൻ ബി ജെ പിക്ക് തടസമായെങ്കിൽ ഇന്ന് അതല്ല സ്ഥിതി. യാഗാശ്വമായി പായുന്ന യോഗിയെ പിടിച്ചുകെട്ടാനോ എതിർക്കാനോ ആരുമില്ലാത്ത അവസ്ഥ. സംഘപരിവാറിന്റെ അനുഗ്രഹാശിസുകളോടെ മോദിക്ക് പിന്തുണയുമായി രാഷ്ട്രീയ ചാണക്യനായ അമിത്ഷാ കൂടി എത്തിയതോടെ ബി ജെ പിക്ക് കാര്യങ്ങളെല്ലാം എളുപ്പത്തിലായി. ഇതോടെ ലക്നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്ഥിര വഴി തുറന്നു. ഈ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി ജെ പി വൻ ശക്തിയായി നിലകൊള്ളുകയാണ്. ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച് ബി ജെ പി മുന്നൂറു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ പാർട്ടി നനേടിയത് 312സീറ്റുകളിലായിരുന്നു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബി ജെ പിയെയും സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു. പെട്രോൾ വില വർദ്ധനവ്, കർഷക സമരം തുടങ്ങി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന ഘടകങ്ങൾ നിരവധി ഉണ്ടായിരുന്നു താനും. അഖിലേഷിന്റെ സമാജ് വാദി പാർട്ടിയും പ്രിയങ്കയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും ശക്തമായ വെല്ലുവിളി ഉയർത്തി രംഗത്തുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല.ബി ജെ പി തൂത്തുവാരി. കർഷക സമരം ശക്തമായ ഇടങ്ങളിലും ബി ജെ പിയെ വെല്ലാൻ ആളുണ്ടായില്ല.മോദി കഴിഞ്ഞാൽ യോഗി2014-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്പ്രദേശില് നിരവധി വർഗീയ കലാപങ്ങൾ അരങ്ങേറിയിരുന്നു. ഇതിലൂടെ ഭൂരിപക്ഷമായ ഹിന്ദുക്കളെ ഒരുമിപ്പിക്കാനായെന്നും ആ വോട്ടുകൾ നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷ പാർട്ടികളും പറഞ്ഞിരുന്നത്. സംസ്ഥാന ജനസംഖ്യയുടെ 19 ശതമാനം മാത്രമായിരുന്നു മുസ്ളീം ജനസംഖ്യ. ഇത് എസ്.പിയും ബി.എസ്.പിയും കോണ്ഗ്രസും പങ്കിട്ടെടുത്തു. അതോടെ ബി ജെ പിക്ക് വിജയം എളുപ്പത്തിലാക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വമ്പൻ ലീഡ് നിലവച്ച് വിലയിരുത്തുകയാണെങ്കിൽ മുസ്ളീം വോട്ടുകളും മോദിക്കും ബിജെപിക്കും ലഭിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ
ഇന്ധന വിലക്കയറ്റവും കർഷക സമരവും ദളിത് പീഡനവുമൊക്കെ ഉയർത്തിയാണ് അഖിലേഷിന്റെ എസി ബി ജെ പിയെ നേരിട്ടത്. ഒപ്പം മോദി സർക്കാരിലെ ഭരണമുരടിപ്പും അവർ ആയുധമാക്കി.പക്ഷേ, അതൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബി ജെ പിയുടെ തന്ത്രങ്ങളാണ് ഇതിന് ഇടയാക്കിയത്. കർഷക സമരവും ഇന്ധനവിലക്കയറ്റവും കൈപൊള്ളിക്കുമെന്ന് തോന്നിയതോടെ ശക്തമായ നീക്കങ്ങളുമായി പാർട്ടി നേതൃത്വം രംഗത്തിറങ്ങി. യുപി കൈയിൽ നിന്ന് പോകുന്നത് അവർക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. തന്ത്രങ്ങളുടെ ചക്രവർത്തിയായ അമിത്ഷാ തന്നെ എല്ലാത്തിനും നേതൃത്വം നൽകി. മോദിയെ താരപ്രചാരകനാക്കി ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിച്ചു. ഒരുവേള മോദിയുടെ പിൻഗാമി യോഗിയാണെന്ന തോന്നലുണ്ടാക്കാനും ബി ജെ പിക്കായി. ഇതോടെ ജനങ്ങൾ ബി ജെ പിക്കും യോഗിക്കുമൊപ്പം നിൽക്കുകയായിരുന്നു. ഇതിനൊപ്പം രാമക്ഷേത്ര നിർമ്മാണവും ബി ജെ പിക്ക് കൂടുതൽ സ്വീകാര്യത വരുത്താനായി.ആനയ്ക്ക് പഴയ ബലമില്ലസംസ്ഥാനത്ത് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി തീരെ മെലിയുന്ന അവസ്ഥയ്ക്കാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈർക്കിൽ പാർട്ടികൾ പോലും പ്രചാരണ രംഗത്ത് സജീവമായിരുന്നെങ്കിലും മായാവതിയെ എവിടെയും കണ്ടില്ല. കോൺഗ്രസ് ഉൾപ്പടെയുള്ളവർ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും മായാവതിക്ക് കുലുക്കമൊന്നുമുണ്ടായില്ല. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് പ്രചാരണത്തിനെത്താത്തതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകിയ വിശദീകരണം. എന്നാൽ ഇതിനുപിന്നിൽ ബി ജെ പി ആയിരുന്നു എന്നാണ് എസ് പിയുടെയും കോൺഗ്രസിന്റെയും പ്രധാന ആരോപണം. കാലങ്ങളായി സംസ്ഥാനത്തെ ദളിത് വോട്ടുകളിൽ ഭൂരിപക്ഷവും കൈയടക്കിയിരുന്നത് ബി എസ് പിയായിരുന്നു. ഇക്കുറി ഈ വോട്ടുകളും തങ്ങൾക്കനുകൂലമാക്കി അനായാസ വിജയം ഉറപ്പിക്കുകയായിരുന്നു ബി ജെ പിയുടെ ലക്ഷ്യം. അതിന് അനധികൃത സ്വത്ത് സമ്പാദന കേസ് ഉൾപ്പടെയുളളവ ഉയർത്തി മായാവതിയെയും ബി എസ് പിയെയും നിശബദ്ധയാക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. അത് ശരിയെന്ന് തോന്നിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്പ്രി
യങ്ക വിഷനും രക്ഷിച്ചില്ലതിരഞ്ഞടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് തമ്പടിച്ച് കോൺഗ്രസിന്റെ വിജയത്തിനായി പ്രിയങ്കാ ഗാന്ധി എല്ലാം മറന്നാണ് പ്രവർത്തിച്ചത്.പ്രാദേശിക കാര്യങ്ങളിലും സ്ത്രീ വിഷയങ്ങളിലും ശക്തമായി ഇടപെട്ടു. സ്ത്രീ പീഡനങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ മോദിസർക്കാരിനെതിരെ ശക്തമായ നിലപാടുകളെടുത്ത പിയങ്കയും കോൺഗ്രസും വിഷയം രാജ്യത്താകെ ചർച്ചയാക്കുന്നതിനും വിജയിച്ചിരുന്നു. ഇക്കുറി സ്ത്രീകളെ രംഗത്തിറക്കി വോട്ടുനേടി നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. ‘ലഡ്കി ഹൂ ലഡ് സക്തീ ഹു’ ( ഞങ്ങള് പെണ്കുട്ടികളാണ്. പോരാടുക തന്നെ ചെയ്യും) തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെ ഈ ലക്ഷ്യത്തോടെയാണ് ഉയർത്തിക്കാട്ടിയത്. പ്രിയങ്കയുടെ പ്രചാരണത്തിന് ആളുകൂടുകയും ചെയ്തു.എന്നാൽ അതൊന്നും വോട്ടായില്ല. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഏഴുസീറ്റുപോലും ഇത്തവണ കിട്ടുക പ്രയാസമാണ്. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം ബി ജെ പി വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.priyaവമ്പൻ തന്ത്രങ്ങളും പ്രചാരണ വിഷയങ്ങളും അവതരിപ്പിച്ചെങ്കിലും പാർട്ടിയിലെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ പിടിച്ചുനിർത്താൻ കോൺഗ്രസിനായില്ല. താരപ്രചാരകനായിരുന്ന ആർ പി സിഗം ഉൾപ്പടെയുള്ളവർ പാർട്ടി വിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴാണ്. ഇതോടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായി സംസ്ഥാനത്തെ കോൺഗ്രസ്. ശക്തമായ തീരുമാനങ്ങളും തന്ത്രങ്ങൾ മെനയാനും കോൺഗ്രസിൽ ആരുമില്ലെന്നത് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ഇത്. അതോടെ പാർട്ടി പരാജയം ഉറപ്പാക്കി. ഈ തിരഞ്ഞെടുപ്പിൽത്തന്നെ സ്ഥാനാർത്ഥിയാക്കാൻ ആളെ കിട്ടാത്ത അവസ്ഥയിലായിരുന്നു കോൺഗ്രസ്. ഇങ്ങനെയാണ് പോക്കെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിനെക്കാൾ ഗതികെട്ട അവസ്ഥിയിലാവും സംസ്ഥാനത്തെ കോൺഗ്രസ്.