സിൽവർ ലൈൻ പരിസ്ഥിതി ദുരന്തമാകും’; കാരണങ്ങൾ നിരത്തി വിമർശിച്ച് ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവ് ഇ ശ്രീധരൻ. പദ്ധതിക്കായി ഗ്രൗണ്ട് സർവെ നടത്തിയിട്ടില്ല. പദ്ധതിക്കാായി എട്ടടി ഉയരത്തിൽ മതിൽ കെട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മതിലിന് മുകളിൽ വയർ ഫെൻസിങ് ആവശ്യമാണ്. ഒരു കിലോമീറ്റർ മതിൽ കെട്ടാൻ എട്ട് കോടി രൂപ വേണം. ഒരു കിലോമീറ്റർ ദൂരത്തിൽ മതിൽ കെട്ടാൻ എട്ട് കോടി രൂപ ചെലവ് വരും. ഇത് ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്ലൈ ഓവറുകൾ, സബ് വേകൾ ഇവയുടെ നിർമ്മാണ ചെലവും ഡിപിആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ കെ റെയിൽ സമര സമിതിയുടെ ചെയർമാനായി ഇ ശ്രീധരനെ തെരഞ്ഞെടുത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി നേതാവ് പികെ കൃഷ്ണദാസ്, സികെ പദ്മനാഭൻ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികൾ. എഎൻ രാധാകൃഷ്ണനെ സമര സമിതി കൺവീനറായി തെരഞ്ഞെടുത്തു.