ദേശീയ പാത വികസനം യാത്രക്കാർക്കും ജനങ്ങൾക്കും ബുദ്ദിമുട്ടില്ലാത്ത രീതിയിൽ നടപ്പാക്കണം , യൂത്ത് ലീഗ്
കാസർകോട് : ദേശീയ പാത വികസനത്തിന്റെ പ്രവർത്തി പുരോഗമിക്കുമ്പോൾ യാത്രക്കാർക്കും പരിസരക്കാർക്കും ആരോഗ്യ പ്രശ്നങ്ങളും ബുദ്ദിമുട്ടുകളും ഉണ്ടാകുന്നതായി യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു
മണൽ കയറ്റിപ്പോകുന്ന ലോറികളിൽ നിന്നും മണ്ണ് പാറുന്നത് മൂലം യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു
ഇരു ചക്ര വാഹനങ്ങളിലെ യാത്രക്കാർക്കാണ് കൂടുതൽബുദ്ദിമുട്ട് ഉണ്ടാകുന്നത്
കണ്ണിൽ പൊടി കയറുന്നത് മൂലം അപകടം സംഭവിക്കാനും സാധ്യതയുണ്ട്.
മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ്മാന്തുമ്പോഴും കയറ്റുമ്പോഴും മണ്ണുമായി പോകുന്ന ലോറിയിൽ നിന്നും മണ്ണ് പാറുമ്പോഴും ഉണ്ടാകുന്ന സാമൂഹിക ആരോഗ്യ പ്രശ്നങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ല
കുട്ടികൾക്കാണ് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാവുന്നത്.
മണ്ണുമായി ബന്ധപ്പെട്ട ജോലികൾ നടത്തുമ്പോൾ ജനങ്ങൾക്ക് ബുദ്ദിമുട്ടില്ലാത്ത രീതിയിൽ പൊടി പാറാത്ത വിധം വെള്ളം നനച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടതെന്ന നിർദേശം ബന്ധപ്പെട്ട കമ്പനി അവഗണിക്കുന്നതായി യൂത്ത് ലീഗ് ആരോപിച്ചു.
വികസനത്തിനൊപ്പം ജനങ്ങളുടെ ആരോഗ്യ സാമൂഹിക വിഷയങ്ങൾ കൂടി കണക്കിലെടുത്ത്
ദേശീയപാതവിഭാഗം , നിയമ പാലകർ, ഗതാഗത വിഭാഗം, ആരോഗ്യ വിഭാഗം, ശിശു ക്ഷേമ വിഭാഗം തുടങ്ങിയവർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു