ഒരു നാൾ അവർ ഈ ലോകം ഭരിക്കും’: ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ്. ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ എത്തിയ പ്രഭാസ്, കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.’എല്ലായിടത്തും സ്ത്രീകൾ പിന്തുണയ്ക്കപ്പെടേണ്ടവരാണ്. സിനിമാ മേഖലയിൽ മാത്രം അതുണ്ടായാൽ പോര. ഭാവിയിൽ ഏറ്റവും ശക്തരായി സ്ത്രീസമൂഹം മാറുമെന്നതിൽ സംശയമില്ല. നാളെ ഈ ലോകം ഭരിക്കുന്നതും അവർ തന്നെയാകും. അതുവരെ നമ്മളെല്ലാവരും പരസ്പരം പിന്തുണയേകേണ്ടത് അത്യാവശ്യമാണ്’-പ്രഭാസ് പറഞ്ഞു.അഭിമുഖത്തിന്റെ പൂർണരൂപം-