വനിതാദിനത്തിലും ക്രൂരത; തൊടുപുഴയിൽ യുവതിക്ക് നേരെ ആസിഡാക്രമണം; മുൻ ഭർത്താവ് പിടിയിൽ
ഇടുക്കി: തൊടുപുഴ മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ യുവതി ബേൺ ഐസിയുവിലാണ്. നെഞ്ചിലും രണ്ട് കൈകളിലും പുറക് ഭാഗത്തുമാണ് പൊള്ളലേറ്റത്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.