ദുബായിൽ നിന്ന് നാട്ടിലെത്തിയ നാല് വയസുകാരന് ദാരുണാന്ത്യം; അപകടം ഗേറ്റ് തലയിൽ വീണ്
ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടം സംഭവിച്ചത്. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകൻ അഫ്സൻ അലിയാണ് മരിച്ചത്. പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകനാണ് അഫ്സൻ.കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്. മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കൾക്കൊപ്പം ദുബായിൽ നിന്ന് നാട്ടിലേയ്ക്കെത്തിയത്.