മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ഒന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരത്തായിരുന്നു സംഭവം. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിൻ.ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.