കൊച്ചിയിൽ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ടാങ്കർ ലോറി; ഡ്രൈവർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് അമിതവേഗത്തിൽ വന്ന ടാങ്കർ ലോറി പൊലീസ് ജീപ്പിനെഇടിച്ചു തെറിപ്പിച്ചു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അമിതവേഗത കണ്ട് മാലിന്യ ടാങ്കർ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്.വാഹനത്തിന് കാര്യമായ കേടുപാടുകൾ പറ്റിയെങ്കിലും പൊലീസുദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കർ ലോറി ഡ്രൈവർ ഫൈജാദിനെതിരെ പൊലീസ് കേസെടുത്തു. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.