പ്രണയാനുഭൂതി നിറച്ച് മ്യൂസിക്കൽ ആൽബം ‘എൽ ഒ വി ഇ’ ജനഹൃദയം കീഴടക്കുന്നു
കണ്ണുകൾക്ക് മനോഹാരിതയും കാതുകുകൾക്ക് കുളിർമയും നിറച്ച് എൽ ഒ വി ഇ എന്ന മ്യൂസിക്കൽ ആൽബം ജനഹൃദയം കീഴടക്കുന്നു. അഫോണിയയുടെ നിർമാണത്തിൽ അമൽ ജോസഫ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. അഭിജിത്ത് മാടപ്ലത്തിന്റേതാണ് വരികൾ. കേൾവിക്കാരന് ആദ്യാവസാനം പ്രണയാനുഭൂതി നൽകുന്ന ഗാനം ആലപിച്ചിരിക്കുന്നത് സീ കേരളം സ രി ഗ മാ പ ഫെയിം ജാസിം ജമാലും ചലച്ചിത്ര പിന്നണി ഗായിക ടെസ്സ ചാവറയും ചേർന്നാണ്. പ്രശസ്ത സിനിമ നിർമാണ കമ്പനിയായ ഗുഡ്വിൽ എന്റർടൈൻമെന്റസ് ആണ് പാട്ട് പുറത്തിറക്കിയത്. ഇതിനോടകം ജനങ്ങൾ ഏറ്റെടുത്ത ഗാനത്തിന് ആശംസയറിയിച് നിരവധി സിനിമ താരങ്ങളും എത്തിയിരുന്നു.