കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പും വോട്ടെണ്ണലും ഒരേ ദിവസം
ന്യൂഡൽഹി: കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 31നാണ് വോട്ടെടുപ്പും വോട്ടെണ്ണലും. എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രിൽ രണ്ടിനാണ് ഇവരുടെ കാലാവധി പൂർത്തിയാകുക.തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 14ന് പുറത്തിറങ്ങും. മാർച്ച് 21 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 31ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ വോട്ടിംഗ് നടക്കും. അഞ്ചിന് വോട്ടെണ്ണൽ നടത്തി ഫലംപ്രഖ്യാപിക്കും.