ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മുൻമന്ത്രി പി കെ അബ്ദുറബ്ബ് ആശുപത്രിയിൽ
മലപ്പുറം: മുസ്ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ മുസ്ളിംലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. ഉടൻതന്നെ കോട്ടയ്ക്കലിൽ മിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.രാത്രി രണ്ടരയോടെ പാണക്കാട് ഹൈദരലി തങ്ങളുടെ ഖബറടക്കം പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. നിരവധി പേരാണ് ഇന്നലെ മലപ്പുറം ടൗൺ ഹാളിൽ തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. തിരക്കേറിയതിനാൽ പൊതുദർശനം 12.30ന് അവസാനിപ്പിച്ച് സംസ്കാരം നേരത്തെയാക്കുകയായിരുന്നു.