തിരുവനന്തപുരം: ഇന്ത്യ മഹാരാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് ആര്. എസ്.എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാവുന്ന അന്തരംഗത്തോടെയാണ് മതനിരപേക്ഷവാദികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി പോരാടുന്നത്. അത്തരത്തിലുള്ള മനോഭാവം ഞങ്ങള്‍ക്കുണ്ടായത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ തിളക്കമുള്ള ഏടുകള്‍ അടയാളപ്പെടുത്തിയതിന്റെ അഭിമാനോജ്ജ്വലമായ സ്മരണകളില്‍ നിന്നാണ്.
ബ്രിട്ടീഷുകാരുടെ കാല്ക്കല് മാപ്പപേക്ഷയുമായി കുനിഞ്ഞിരുന്ന പാരമ്പര്യമുള്ളവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയുമൊന്നും വിലപ്പെട്ടതായി തോന്നില്ല. ആ നിലപാടല്ല മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കുള്ളതെന്നതിന്റെ തെളിവാണ് ദല്‍ഹിയിലെ വീറുറ്റ പ്രതിഷേധം.പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ പ്രകടനം നടത്തിയ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.പൗരത്വ നിയമത്തിനെതിരെ ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് അനുമതി നിഷേധിച്ച പൊലീസ്, സമര ജീവിതങ്ങളെ കല്‍ത്തുറുങ്ക്കാട്ടി പേടിപ്പിക്കാമെന്ന വ്യാമോഹത്തിലാണുള്ളതെന്ന് തോന്നുന്നു.