ഒന്നിൽ കേന്ദ്രമന്ത്രിയും മറ്റൊന്നിൽ ബോർഡ് ചെയർമാനും; അതിവേഗം പരസ്പരം പാഞ്ഞടുക്കുന്ന രണ്ട് ട്രെയിനുകൾ; കൂട്ടിയിടിക്കുമോ എന്ന് ഇന്നറിയാം
സെക്കന്ദരാബാദ്: ഒരേപാതയിൽ വരുന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതിയായ കവചിന്റെ അവസാന പരീക്ഷണം ഇന്ന് സെക്കന്ദരാബാദിൽ നടക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്രെയിനിലും എതിർദിശയിൽ നിന്ന് വരുന്ന ട്രെയിനിൽ റെയിൽവേ ബോർഡ് ചെയർമാനും ഏതാനും യാത്രക്കാരുമാണ് പരീക്ഷണ യാത്രയിൽ ഉണ്ടാവുക. സനാഥ്നഗർ-ശങ്കർ പള്ളി സെക്ഷനിലാണ് അശ്വിനി വൈഷ്ണവ് യാത്ര ചെയ്യുന്നത്.