ബില്ലടച്ചില്ലെങ്കിലും വൈകിട്ട് മൂന്ന് കഴിഞ്ഞാൽ ഒരു കെ എസ് ഇ ബി ജീവനക്കാരനും ഫ്യൂസൂരാൻ വരില്ല, ഹിന്ദിക്കാരന്റെ വാക്കിൽ വീണാൽ പണം നഷ്ടമാവും
തിരുവനന്തപുരം: ‘നിങ്ങൾ ഇതുവരെ വൈദ്യുതി ബില്ലടച്ചിട്ടില്ല. ഇന്ന് രാത്രി 9.30ന് വൈദ്യുതി വിച്ഛേദിക്കും’, തങ്ങളുടെ പേരിൽ ഫോണിലെത്തുന്ന വ്യാജസന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. വൈകിട്ട് മൂന്ന് മണിക്ക് ശേഷം വൈദ്യുതി വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി ജാഗ്രതാ എസ്.എം.എസ് കാമ്പയിനും ആരംഭിച്ചു.ആറുമാസത്തിനിടെ രണ്ടാംതവണയാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ഉയരുന്നത്. ഏറ്റവുമൊടുവിൽ കോട്ടയത്തെ അദ്ധ്യാപികയുടെ വീട്ടിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പിന് പിന്നിൽ അന്യസംസ്ഥാന റാക്കറ്റാണെന്നാണ് സൂചന. ഇതിനെതിരെ കെ.എസ്.ഇ.ബി ചെയർമാൻ പൊലീസിലും സൈബർ വിഭാഗത്തിലും പരാതി നൽകി. കൂടുതൽ പ്രചാരണപരിപാടികൾക്കും കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നുണ്ട്.അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങൾ എവിടെ നിന്ന് ചോരുന്നെന്ന് അധികൃതർക്കും അറിയില്ല. വിളിക്കുന്നവരുടെ നമ്പറിന് പിന്നാലെ പോയാൽ പശ്ചിമ ബംഗാളുൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിലാസമാണ് ലഭിക്കുന്നത്. 2020 മുതലാണ് ഇത്തരം തട്ടിപ്പുകൾ ആരംഭിച്ചത്.വ്യാജ നമ്പരിൽ വിളിച്ചാൽ തട്ടിപ്പുറപ്പ്