അതിസുന്ദരിയായി മഞ്ജുവാര്യർ; വൈറലായി വെള്ളരിക്കാപ്പട്ടണം ലൊക്കേഷൻ കാഴ്ചകൾ,
മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന വെള്ളരിക്കാപ്പട്ടണത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി. ഇതുവരെ കാണാത്ത വേറിട്ട ലുക്കിൽ അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. മുടി മുന്നിലേക്ക് വെട്ടിയിട്ട് ചുരിദാറിൽ തിളങ്ങുന്ന മഞ്ജുവിന്റെ പുതിയ സ്റ്റൈൽ ആരാധകർക്കും ഇഷ്ടപ്പെട്ടു.
അധികം വൈകാതെ റിലീസിനെത്തുന്ന ചിത്രത്തിൽ സൗബിനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു പശുക്കിടാവിനൊപ്പം ഓടുന്ന കാഴ്ചകളൊക്കെയുണ്ട്. നവാഗതനായ മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.manjuഫുൾ ഓൺ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. സലിംകുമാർ, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണനായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.