ചട്ടഞ്ചാല്‍ വ്യവസായ പാര്കിന് 2.90 കോടി രൂപ അനുവദിച്ചു , സി എച്ച് കുഞ്ഞമ്പു എം എല്‍ എ
ഉദുമ: ചട്ടഞ്ചാല്‍ വ്യവസായ പാര്കിന് 2.90 കോടി രൂപ അനുവദിച്ചതായി സി എച് കുഞ്ഞമ്പു എം എല്‍ എ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ ചെമ്മനാട് ഗ്രാമ പഞ്ചായതില്‍ തെക്കില്‍ വിലജില് സ്ഥിതി ചെയ്യുന്ന ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളരെ മോശമായ സ്ഥിതിയിലാണുള്ളത്. അകത്തേക്കുള്ള റോഡ് വീതി കുറഞ്ഞതും ഗതാഗതത്തിന് ബുദ്ധിമുട്ടുള്ളതുമാണ്.
ഈ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് ചുറ്റുമതിലുമില്ല. ഇത് രണ്ടും പരിഹരിക്കുന്നതിലേക്കാണ് 2.90 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
ഭരണാനുമതി ലഭിച്ച സ്ഥിതിയില്‍ ഇതിന്റെ തുടര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ഇംപ്ലിമെന്റിങ്ങ് ഏജന്‍സിയായ ഹാര്‍ബര്‍ എൻജിനീയറിങ്ങ് വകുപ്പിനോട് എം എല്‍ എ ആവശ്യപ്പെട്ടിട്ടുണ്ട്.