പേസ്റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ല് തേച്ചു, പതിനേഴുകാരിക്ക് ദാരുണാന്ത്യം
മംഗളൂരു: ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ല് തേച്ച പതിനേഴുകാരിക്ക് ദാരുണാന്ത്യം. മംഗലാപുരം സ്വദേശിനി ശ്രവ്യക്കാണ് ജീവൻ നഷ്ടമായത്. ഫെബ്രുവരി 14 നാണ് ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി പല്ലുതേച്ചത്. എന്നാൽ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കുളിമുറിയിലെ ജനാലയ്ക്കരികിലാണ് പേസ്റ്റും ബ്രഷുമെല്ലാം സൂക്ഷിച്ചിരുന്നത്. അബദ്ധത്തിൽ എലി വിഷവും ഇതിനടുത്ത് വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ പേസ്റ്റിന് പകരം വിഷമെടുക്കുകയായിരുന്നു.പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ ഹിജാബ് വിവാദത്തെ തുടർന്ന് കോളേദ് അവധിയായതിനാലാണ് വീട്ടിലെത്തിയത്.