അന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് ദുൽഖറിനൊപ്പവും; അദിതി റാവുവിനെ തേടിയെത്തിയത് അപൂർവ അവസരം
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ഹേയ് സിനാമിക നാളെ തീയേറ്ററിലെത്തുകയാണ്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ചിത്രം റിലീസിനൊരുങ്ങുമ്പോൾ മറ്റൊരു കാര്യം കൂടി ചർച്ചയാവുകയാണ്.മലയാളത്തിൽ 16 വർഷങ്ങൾക്ക് മുമ്പ് അദിതി മമ്മൂട്ടിയ്ക്കൊപ്പം എത്തിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാന്റെയും നായികയായിരിക്കുകയാണ് അവർ. മറ്റാർക്കും കിട്ടാത്ത വലിയൊരു ഭാഗ്യമാണ് താരത്തെ തേടിയെത്തിയിരിക്കന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അതോടെയാണ് പ്രജാപതിയെ കുറിച്ചുള്ള ചർച്ചകളും സജീവമാകാൻ തുടങ്ങിയത്.പ്രജാപതിയിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുമ്പോൾ അദിതിയുടെ പ്രായം പത്തൊമ്പത് വയസായിരുന്നു. ഇന്നിപ്പോൾ മുപ്പത്തിയഞ്ചിന്റെ തിളക്കത്തിലാണ് താരം. പക്ഷേ അന്നും ഇന്നും കാഴ്ചയിൽ അദിതിയ്ക്ക് കാര്യമായ മാറ്റങ്ങളില്ല. ഡാൻസും യോഗയും തന്നെയാണ് താരത്തിനെ ഇന്നും ഇരുപതിന്റെ പ്രസരപ്പിൽ നിലനിറുത്തുന്നത്. കൊറിയോഗ്രാഫർ ബൃന്ദമാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഹേയ് സിനാമിക.