അവസാനത്തെ പോസ്റ്റ് ഭർത്താവിനൊപ്പം ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന്, പ്രശസ്ത വ്ളോഗറുടെ മരണത്തിൽ ഞെട്ടി ആരാധകർ
കോഴിക്കോട് : പ്രശസ്ത വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലശേരി കാക്കൂർ സ്വദേശി അരനാട്ടിൽ റിഫ മെഹ്നൂവിനെ (21) ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവ് മെഹ്നൂവിനൊപ്പം ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. മകൻ: ഹസൻ മെഹ്നൂ. റാഷിദ് ഷെറിൻ ദമ്പതികളുടെ മകളാണ്. സഹോദരൻ: റിജുൻ. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കഴിഞ്ഞ മാസമാണ് റിഫ നാട്ടിൽ നിന്നു ദുബായിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കും.