ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു
തൃശൂർ: ചാലക്കുടിയിൽ പതിനൊന്ന് കിലോ ഹാഷിഷ് ഓയിൽ പിടികൂടി. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസീം എന്നിവരിൽ നിന്നുമാണ് പിടികൂടിയത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണിത്. പ്രതികളിൽ നിന്നും രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.