ദുബായ് ∙ പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സുഹൃത്തുക്കൾ സംശയിക്കുമ്പോൾ തന്നെ ഫളാറ്റിലെ കോവണിയിൽ നിന്നും വീണതാണെന്നാണ് ഭർത്താവ് പറയുന്നത് . ഭർത്താവ് കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറ സ്വേദേശിയാണ്.ഭക്ഷണം വാങ്ങിക്കാൻ പുറത്തു പോയ സമയത്താണ് സംഭവം ഉണ്ടായതെന്നും പറയുന്നു .അതെ സമയം നവ മദ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് മരണത്തെ കുറിച്ച് നടക്കുന്നത് .
മരിക്കുന്നതിന് ഒരു ദിവസം മുൻപുവരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട് മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നു.