തിരഞ്ഞെടുപ്പിനെ ഭയമില്ല ; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി.
കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
യുക്രെയിനിൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. എന്നാൽ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കൂട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് കൂട്ടി.
അതേസമയം രാജ്യത്ത് വൈദ്യുതി വിതരണ രംഗം കടുത്ത പ്രതിസന്ധിയിലാണ്. അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വില ഉയർന്നിരിക്കുകയാണ്. ടണ്ണിന് 200 ഡോളറിനാണ് അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വിപണനം. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം.